കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ധി വ​രാ​നി​രി​ക്കേ പു​തി​യ ഹ​ര്‍​ജി​യു​മാ​യി കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​ള്‍​സ​ര്‍ സു​നി​യു​ടെ അ​മ്മ. ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​നി​യു​ടെ അ​മ്മ ശോ​ഭ​ന ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ക്വ​ട്ടേ​ഷ​ൻ പ​ണ​മാ​യ ഒ​രു ല​ക്ഷം രൂ​പ സു​നി​യു​ടെ അ​മ്മ​യു​ടെ യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ പെ​രു​മ്പാ​വൂ​ർ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്. അ​പേ​ക്ഷ ന​ൽ​കി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ച​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് വി​ധി​പ​റ​യു​ന്ന​ത്.