കൊച്ചി: നടി മഞ്ജു വാര്യരുടെ പേരെടുത്ത് വിമർശിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞത് മുതൽ തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്നാണ് ദിലീപ് പറഞ്ഞത്.
അവര്‍ക്കൊപ്പം മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ ചേര്‍ന്നു. തന്റെ പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ ഗൂഢാലോചന നടന്നത്. ഒരു സംഘം ക്രിമിനല്‍ പോലീസുകാരും ഇവര്‍ക്കൊപ്പം കൂട്ടുചേര്‍ന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നെന്നും താരം പറഞ്ഞു
മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.



