കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.

എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ള്‍ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി പ​രി​ശോ​ധി​ച്ച് തു​ട​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പ​റ​ഞ്ഞു. വി​ധി അ​ന്തി​മം അ​ല്ലെ​ന്നും മേ​ൽ​കോ​ട​തി​ക​ളു​ണ്ടെ​ന്നും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഐ​ജി ബി. ​സ​ന്ധ്യ പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ഒ​ന്ന് മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന തെ​ളി​യാ​കാ​ൻ പ്രോ​സി​ക്യൂ​ഷ​നു തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കോ​ട​തി വി​ധി​യി​ൽ പ​റ​ഞ്ഞ​ത്.