രാഹുലിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമായാണ് രാഹുലിനായി തെരച്ചില്‍ നടത്തുന്നത്. അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ പീഡന കേസില്‍ പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം കേസില്‍ തുടർ നടപടികള്‍ സ്വീകരിച്ച്‌ തുടങ്ങി.

നേരത്തെ മുൻകൂര്‍ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ ഒളിവിലിരുന്നുകൊണ്ട് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഉച്ചയോടെ പരിഗണിക്കും. അതിജീവിതയ്ക്ക് എതിരെ താൻ നല്‍കിയ തെളിവുകള്‍ പരിഗണിച്ചില്ലെന്നു വാദമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.