താങ്ക്‌സ്ഗിവിംഗ് മുതൽ കാണാതായ ടെക്‌സാസ് ദമ്പതികളെ ന്യൂ മെക്‌സിക്കോയിൽ മരിച്ച നിലയിൽ കണ്ടെത്തി. താങ്ക്‌സ്ഗിവിംഗ് അവധിക്ക് ശേഷം കാണാതായ ടെക്‌സാസിലെ പ്രായമായ ദമ്പതികളായ ചാൾസ് ലൈറ്റ്ഫൂട്ടിന്റെയും (82), ലിൻഡ ലൈറ്റ്ഫൂട്ടിന്റെയും (81) മൃതദേഹങ്ങൾ കണ്ടെത്തി. ന്യൂ മെക്‌സിക്കോയിലെ ട്യുകുംകാരിക്കടുത്തുള്ള ഒരു ഗ്രാമീണ മേഖലയിൽ വെച്ചാണ് കാർസൺ കൗണ്ടി ഷെരീഫ് ഓഫീസ് ഇവരെ കണ്ടെത്തിയത്.

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ഇവർ ഹൈപ്പോതെർമിയ (ശരീരതാപം കുറയുന്നത്) ബാധിച്ചാണ് മരിച്ചതെന്ന് കരുതുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കാറിന് സമീപത്തായിരുന്നു. പാൻഹാൻഡിലിലെ സുഹൃത്തുക്കളെ സന്ദർശിച്ച ശേഷം ലബ്ബക്കിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവരെയും കാണാതായത്. ഇവർക്ക് വേണ്ടി ‘സിൽവർ അലേർട്ട് ‘ പുറപ്പെടുവിച്ചിരുന്നു. ഇവർക്ക് മൊബൈൽ ഫോണുകളോ ഓക്‌സിജൻ ആശ്രിതനായിരുന്ന ചാൾസിന് ഓക്‌സിജനോ ഉണ്ടായിരുന്നില്ല എന്നത് സുരക്ഷാ ആശങ്ക വർദ്ധിപ്പിച്ചു. ദമ്പതികളുടെ മരണത്തിൽ കാർസൺ കൗണ്ടി ഷെരീഫ് ഓഫീസ് അനുശോചനം രേഖപ്പെടുത്തി.