റേറ്റിംഗ് വിവാദങ്ങൾ ചർച്ചയായ 47 ആഴ്ചയിലെ റേറ്റിംഗ് ചാർട്ടുകൾ പുറത്തുവന്നപ്പോൾ ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിച്ച റിപ്പോർട്ടർ ടിവി 79.57 പോയിന്റുകളുമായി ഒന്നാം സ്ഥാനം നേടി. തൊട്ടുപിന്നിലുള്ള ഏഷ്യാനെറ്റ് ന്യൂസിന് 78.59 പോയിന്റുകളാണ് ഉള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഒന്നാം സ്ഥാനത്തിനായി നിലവിൽ നടക്കുന്നത് മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസിന് ആകട്ടെ 46.76 പോയിന്റുകളും.ആണ് ഉള്ളത്.

മാതൃഭൂമിയെ പിന്തള്ളി മുന്നോട്ടെത്തിയ മനോരമ ന്യൂസ് 37.95 പോയിന്റുകൾ നേടി നാലാം സ്ഥാനം സ്വന്തമാക്കി. മാതൃഭൂമി ന്യൂസിന് 30.07 പോയിന്റും പുത്തൻ തലമുറ ചാനലായി ഉയർന്നുവരുന്ന ന്യൂസ് മലയാളം 26.36 പോയിൻറ് നേടി. ആറാം സ്ഥാനം സ്വന്തമാക്കി.

ജനം ടിവി ആണ് ഏഴാം സ്ഥാനത്ത് അവർക്ക് 22.44 പോയിൻ്റ് ആണ് ഉള്ളത്. കൈരളി ന്യൂസ് ആണ് എട്ടാമത് 18.63 പോയിന്റാണ് കൈരളി ന്യൂസിനുള്ളത്. ഏറ്റവും പിറകിൽ ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ്‌വർക്കിന്റെ ചാനലായ ന്യൂസ് 18 കേരളമാണ് അവർക്ക് കേവലം 11.1 പോയിന്റുകളാണ് ഉള്ളത്.

വരും ആഴ്ചകളിൽ റേറ്റിംഗ് ചാർട്ടുകൾ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ശബരിമല സ്വർണ്ണപ്പാളിയും തദ്ദേശ സ്വയംഭരണ ഇലക്ഷനും റേറ്റിംഗ് ചാർട്ടിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കും. തുടർച്ചയായ ആഴ്ചകളിൽ നൂറിന്റെ മുകളിൽ ഉണ്ടായിരുന്ന ഏഷ്യാനെറ്റ് കനത്ത പോയിൻറ് നഷ്ടമാണ് ഈ ആഴ്ചയിൽ ഉണ്ടായിരിക്കുന്നത്. അത് തിരിച്ചുപിടിച്ച് മുന്നേറുവാൻ 48 ആം ആഴ്ചയിൽ ഏഷ്യാനെറ്റ് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.

റേറ്റിംഗ് സംബന്ധമായ പരാതികൾ പോലീസ് അന്വേഷണത്തിലും ബന്ധപ്പെട്ട ഏജൻസിയുടെ ഓഡിറ്റി ഒക്കെ വിധേയമാക്കപ്പെടുന്നതിനാൽ റേറ്റിംഗ് കൂടുതൽ കൃത്യത കൈവരുമെന്ന് കരുതാം. നിലവിൽ ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളുടെ പരസ്യ നിരക്ക് നിശ്ചയിക്കുന്നതിൽ നിർണായക ഘടകമാണ് ബാർക്ക് റേറ്റിംഗ്