നാവികസേന ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് എത്തി. രാഷ്ട്രപതിയെ കേരള മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നാവികസേന ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
നാവികസേനയുടെ കരുത്ത് വിളിച്ചോതുന്ന അഭ്യാസപ്രകടനങ്ങളാണ് ശംഖുമുഖത്ത് നടക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും സൈനികാഭ്യാസത്തിൽ അണിനിരന്നു. നാവികസേനയുടെ അഭിമാനമായ ഐഎൻഎസ് കൊൽക്കത്ത രാഷ്ട്രപതിക്ക് ഗൺ സല്യൂട്ട് നൽകി.



