സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. നവംബർ മാസാവസാനത്തോടെ തുടങ്ങിയ വിലയിലെ വർദ്ധനവ് തുടരുകയാണ്. ഡിസംബറിനെ പ്രതീക്ഷയോടെ കാത്തിരുന്ന ആഭരണ പ്രേമികൾക്ക് നിരാശയാണ് മാസാരംഭം സമ്മാനിച്ചത്. 480 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത്.
95,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 11,960 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.



