മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ ക്യാപ്റ്റനും യുനിസെഫ് ഗുഡ്വില് അംബാസഡറുമായ ഡേവിഡ് ബെക്കാം, തെന്നിന്ത്യന്‍ താരങ്ങളായ സാമന്ത റുത്ത് പ്രഭുവിനെയും ധനുഷിനെയും മുംബൈയില്‍ വെച്ച് കണ്ടുമുട്ടി. വെള്ളിയാഴ്ച നടന്ന ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എല്ലി ഇന്ത്യയുടെ ഒരു പരിപാടിയിലാണ് ബെക്കാം സാമന്തയുമായി കണ്ടുമുട്ടിയത്. പരിപാടിക്ക് ശേഷം ഇരുവരും ആശ്ലേഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. കറുത്ത നിറത്തിലുള്ള വസ്ത്രത്തിലായിരുന്നു ബെക്കാം. ചാര നിറത്തിലുള്ള പിന്സ്സ്ട്രൈപ്പ് സ്യൂട്ടിലായിരുന്നു സാമന്ത.
”ഇന്ത്യ ഞാന്‍ ഒരിക്കലും പോയിട്ടില്ലാത്ത ഒരു രാജ്യമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ആദ്യമായി വന്നപ്പോള്‍ തന്നെ ഞാന്‍ അത്ഭുതപ്പെട്ടുപോയി. എനിക്കിഷ്ടപ്പെടുമെന്ന് അറിയാമായിരുന്നു, പക്ഷേ ഇത്രമാത്രം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിച്ചില്ല. ആളുകള്‍, സംസ്കാരം, പരിസ്ഥിതി, ഭക്ഷണം… ഇന്ത്യക്കാരുടെ ഊര്‍ജം ലോകത്ത് മറ്റെവിടെയും കാണാനാവാത്തതാണ്,” ബെക്കാം പറഞ്ഞു.
അതേ ദിവസം തന്നെ മുംബൈയിലെ മറ്റൊരു പരിപാടിയില്‍ വെച്ച് ബെക്കാം ധനുഷിനെയും കണ്ടു. ഇരുവരും സംസാരിക്കുന്ന വീഡിയോ ഫാന്‍പേജുകളില്‍ പ്രചരിച്ചു.
നിര്‍മാതാവ് കൂടിയായ സാമന്ത ഇപ്പോള്‍ തന്റെ ആദ്യ നിര്‍മാണ ചിത്രം ശുഭത്തിന്റെ വിജയം ആഘോഷിക്കുകയാണ്. 2026-ല്‍ റിലീസിനെത്തുന്ന രാജ് & ഡികെ സംവിധാനം ചെയ്ത രക്ത ബ്രഹ്മാണ്ട്: ദി ബ്ലഡി കിങ്ഡം ആണ് സാമന്തയുടെ അടുത്ത പ്രോജക്ട്. അതേസമയം, ആനന്ദ് എല്‍. റായ് സംവിധാനം ചെയ്ത തേരേ ഇഷ്ക് മേം എന്ന ചിത്രത്തിലൂടെ ധനുഷ് ബോളിവുഡിലേക്ക് മടങ്ങിയെത്തി. കൃതി സനോണിനൊപ്പമെത്തിയ ഈ ചിത്രം ഇപ്പോള്‍ ഹിന്ദി ബോക്സ് ഓഫീസില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.
https://www.instagram.com/reel/DRma7VtiSo3/?igsh=dmlwZjdpZWVnOXE1



