ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ സേവനം നൽകുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകൾ വർധിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം അനധികൃത പ്ലാറ്റ്‌ഫോമുകൾ അപേക്ഷകരെ കബളിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടെന്ന് എംബസി അറിയിച്ചു.

വ്യാജ വെബ്സൈറ്റുകൾ ഇവയാണ്

ഇന്ത്യൻ എംബസി തിരിച്ചറിഞ്ഞ വ്യാജ വെബ്സൈറ്റുകളുടെ പട്ടിക താഴെ നൽകുന്നു:

  1. indianimmigration.org
  2. idiasevisa.org
  3. evisaentry.com
  4. india-immi.org
  5. ivisa.com
  6. india-evisa.it.com

ഇന്ത്യൻ ഇ-വിസ അപേക്ഷകൾക്കായുള്ള ഒരേയൊരു ഔദ്യോഗിക സർക്കാർ പോർട്ടൽ മാത്രമേയുള്ളൂവെന്ന് എംബസി വ്യക്തമാക്കി. യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റായ www.indianvisaonline.gov.in മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.