ക്രൈസ്തവരെ കൊല്ലുന്നത് അവസാനിപ്പിക്കാൻ അബുജ സർക്കാരിനുമേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെലുത്തിയ സമ്മർദത്തെ നൈജീരിയയിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർ സ്വാഗതം ചെയ്യുന്നതായി റിപ്പോർട്ട് ചെയ്ത് ഫോക്സ് ന്യൂസ്. നൈജീരിയയെ പ്രത്യേക ആശങ്കാജനകമായ രാജ്യമായി പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തിനുള്ള സഹായം നിർത്തലാക്കുകയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സാമ്പത്തികവും മറ്റ് ഉപരോധങ്ങളും ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ട്രംപിന്റെ പിന്തുണയെ സ്വാഗതം ചെയ്യുമ്പോഴും, തങ്ങളുടെ സഹ-മതവിശ്വാസികളുടെ വ്യാപകമായ കൊലപാതകം തടയാൻ നൈജീരിയയിലേക്ക് യുഎസ് സൈനികരെ അയയ്ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ക്രൈസ്തവർ പറയുന്നു. “കഴിഞ്ഞ 20 വർഷമായി ആളുകൾ നിശ്ശബ്ദരാക്കപ്പെട്ടതിനാൽ ഞങ്ങൾ ശബ്ദമുയർത്താൻ ശ്രമിക്കുകയാണ്” – പ്ലാറ്റോ സ്റ്റേറ്റിൽ നിന്നുള്ള ഫാദർ ഫ്രെഡ് ഫോക്സ് ന്യൂസിനോടു പറഞ്ഞു. “ഒരു നൈജീരിയക്കാരനെന്ന നിലയിൽ, പട്ടാളക്കാർ വരുന്നത് സങ്കൽപിക്കുന്നത് എനിക്ക് വളരെ അസ്വസ്ഥത തോന്നുന്നു. പക്ഷേ, ആളുകൾ കൂട്ടക്കൊല ചെയ്യപ്പെടുന്നു എന്ന വസ്തുതയാണ് എന്നെ കൂടുതൽ അസ്വസ്ഥനാക്കുന്നത്” – പുറത്തു നിന്നുള്ള സൈനിക നടപടികളെ ശക്തമായി എതിർത്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.



