പത്തനംതിട്ട അടൂരില്‍ നാലുവയസുകാരനായ മകനെയും കൊണ്ടാണ് പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബസ് ഡ്രൈവര്‍ഇവരെ കണ്ടയുടന്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്.  അവര്‍ ബസിന് മുന്നില്‍ ചാടി വീണത് ഞൊടിയിടയിലായിരുന്നുവെന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നുംഡ്രൈവര്‍ പറഞ്ഞു.  

ഇരുവര്‍ക്കും കാര്യമായ പരുക്കുകളില്ല. ഭാര്യയെ കാണാതായതിലുള്ള വിഭ്രാന്തിയില്‍ ആത്മഹത്യശ്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം.തിരക്കേറിയ റോഡിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭാര്യയുമായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇയാള്‍. ബസ് ഡ്രൈവറുടെ അസാമാന്യമായ മനസ്സാന്നിധ്യമാണ് രണ്ട് ജീവനുകൾ രക്ഷിച്ചത്.