ഡൽഹിയിൽ ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപം സ്ഫോടനം. ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. നിരവധി വാഹനങ്ങളിലേക്കും തീപടർന്നു.
ചെങ്കോട്ട മെട്രോ ഗേറ്റ്-1ന് സമീപം നിറുത്തിയിട്ടിരുന്ന രണ്ട് കാറുകളിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. സമീപത്തെ വാഹനങ്ങളിലേക്ക് തീപടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏറെ, ജനത്തിരക്കേറിയ സമയമായതുകൊണ്ടുതന്നെ നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഡൽഹി പൊലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് ആളുകളെ ഒഴിപ്പിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.



