COP30 നു മുന്നോടിയായി ബ്രസീലിലെ ബെലെമിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ, കാലാവസ്ഥാ വ്യതിയാനത്തിന് ധാർമ്മിക പ്രതികരണം നൽകാനുള്ള സഭയുടെ പ്രതിബദ്ധതയെക്കുറിച്ച് കർദിനാൾ പരോളിൻ സംസാരിച്ചു. പാരിസ്ഥിതിക പ്രതിസന്ധികൾ ഇപ്പോൾ യുദ്ധങ്ങളെക്കാൾ കൂടുതൽ ആളുകളെ കുടിയിറക്കുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ, മുൻകാല കാലാവസ്ഥാ പ്രതിബദ്ധതകളെ പ്രവർത്തനങ്ങളാക്കി മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കർദിനാൾ പരോളിൻ ആവശ്യപ്പെട്ടു.
“കാലാവസ്ഥാ വ്യതിയാനം ദശലക്ഷക്കണക്കിന് ആളുകളുടെ, പ്രത്യേകിച്ച് ഏറ്റവും ദരിദ്രരായ ആളുകളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മാർപാപ്പ ആശങ്കാകുലനാണ്. ഇത് തീർച്ചയായും കൂടുതൽ കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു പ്രതിഭാസമാണ്. പ്രത്യേകിച്ച് ഏറ്റവും ദുർബലരായവരെ ഏറ്റവും മോശമായി ബാധിക്കുന്നു” – അദ്ദേഹം പറഞ്ഞു.
യുദ്ധങ്ങൾ മൂലമുള്ളതിനേക്കാൾ കാലാവസ്ഥാ വ്യതിയാനം മൂലം കുടിയിറക്കപ്പെടുന്നവരുടെ എണ്ണം ഇപ്പോൾ കൂടുതലാണ്. ഇത് ശരിക്കും ഒരു അടിയന്തര സാഹചര്യമാണ്. പരിശുദ്ധ സിംഹാസനത്തിൽ തുടങ്ങി സഭ ആഴത്തിൽ ഇടപെട്ടിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



