സാജു അലക്സ്‌ ദുബൈയിൽ അന്തരിച്ചു .

ദുബായ് : അടൂർ മംഗലശ്ശേരിൽ പരേതനായ ശ്രീ അലക്സിന്റെയും കൈപ്പട്ടൂർ ആക്കാകുഴിയിൽ പരേതയായ ശ്രീമതി ലീലാമ്മ അലക്സിന്റെയും ഇളയ മകനും, ദുബായ് IKEA യിലെ സീനിയർ ജീവനക്കാരനായ സാജു അലക്സ്‌ നവംബർ 9 ഞാറാഴ്ച്ച അതിരാവിലെ ഹൃദയാഘതത്തെ തുടർന്ന് ദുബൈയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

നവംബർ 8 ശനിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ വന്ന ശേഷം നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥയും അനുഭവപ്പെടുകയും   ഉടനെ  ഹോസ്പിറ്റലിൽ  എത്തിച്ചുവെങ്കിലും   ജീവൻ രക്ഷിക്കാനായില്ല. കമ്പനി ആവശ്യത്തിനായി നവംബർ 9 ഞാറാഴ്ച്ച രാവിലെ ദുബൈയിൽ നിന്നും സ്വിറ്റ്സർലൻഡിലേക്ക് 

പോകാനിരിക്കെയാണ് പെട്ടന്ന് മരണം സംഭവിച്ചത്.

ഭാര്യ : സ്വപ്ന സാജു. മക്കൾ : രണ്ട് പെണ്മക്കളും ഇളയ ഒരു മകനും (എല്ലാവരും ദുബായ്) 

സംസ്കാരം പിന്നീട് ദുബൈയിൽ