തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം – ബെം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വൈ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് വൈ​കു​ന്ന​ത്.

യാ​ത്ര​ക്കാ​രെ ര​ണ്ടു​ത​വ​ണ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം വി​മാ​ന​ത്തി​ന് പു​റ​പ്പെ​ടാ​ൻ ആ​യി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക് വൈ​കു​ന്നേ​രം നാ​ലി​ന് മ​റ്റൊ​രു വി​മാ​നം ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​നം വൈ​കി​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് വൈ​കി​യ​തി​നാ​ൽ വി​ദേ​ശ രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്ര അ​ട​ക്കം മു​ട​ങ്ങി​യ​താ​യി യാ​ത്ര​ക്കാ​ർ അ​റി​യി​ച്ചു.