തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭു തന്റെ പ്രണയത്തിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. വളരെക്കാലമായി സാമന്തയുടെ പേര് ചലച്ചിത്ര നിർമ്മാതാവ് രാജ് നിദിമൊരുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ സാമന്തയും ‘ഫാമിലി മാൻ’ വെബ് സീരീസ് സംവിധയകാൻ രാജ് നിദിമോരുവും പ്രണയത്തിലെന്ന അഭ്യൂഹങ്ങൾ ബലപ്പെടുത്തി പുതിയ ചിത്രം വൈറലാവുകയാണ്.
സാമന്തയുടെ പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ചിനിടെ രാജിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്. പെർഫ്യൂം ലോഞ്ചിന്റെ ചിത്രങ്ങൾ സാമന്ത തന്റെ സോഷ്യൽ മീഡിയ അകൗണ്ടുകളിലും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് സാമന്തയ്ക്ക് ആശംസകളുമായി ചിത്രത്തിന് താഴെ എത്തുന്നത്.



