തി​രു​വ​ല്ല: കു​ടും​ബ വാ​ഴ്ച​യി​ൽ നെ​ഹ്റു കു​ടും​ബ​ത്തി​നെ​തി​രാ​യ ശ​ശി ത​രൂ​ർ എം​പി​യു​ടെ പ​രാ​മ​ർ​ശം ത​ള്ളി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. രാ​ജ്യ​ത്തി​നു​വേ​ണ്ടി എ​ല്ലാം ത്യ​ജി​ച്ച​വ​രാ​ണ് നെ​ഹ്റു കു​ടും​ബ​മെ​ന്ന് കു​ര്യ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ന​യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കും കോ​ൺ​ഗ്ര​സി​ൽ ഇ​ട​മു​ണ്ട്. പാ​ർ​ട്ടി​ക്ക് പു​റ​ത്ത് പാ​ർ​ട്ടി​യു​ടെ ന​യ​ത്തെ വി​മ​ർ​ശി​ക്കു​ന്ന​ത് ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​തെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു.

ശ​ശി ത​രൂ​ർ അ​ദേ​ഹ​ത്തി​ന്‍റെ കാ​ഴ​ച​പ്പാ​ട് പ​റ​ഞ്ഞ​താ​യി​രി​ക്കാം. എ​ന്നാ​ൽ ആ ​കാ​ഴ്ച​പ്പാ​ടി​നോ​ട് താ​ൻ‌ യോ​ജി​ക്കു​ന്നി​ല്ല. ശ​ശി ത​രൂ​രി​ന്‍റെ പ​രാ​മ​ർ​ശം നെ​ഹ്റു കു​ടും​ബ​ത്തെ ഉ​ദേ​ശി​ച്ച​താ​ണെ​ന്ന് അ​ദേ​ഹം പോ​ലും പ​റ​ഞ്ഞി​ട്ടി​ല്ല. ലേ​ഖ​നം വാ​യി​ച്ചി​ല്ല.

നെ​ഹ്റു കു​ടും​ബം കു​ടും​ബാ​ധി​പ​ത്യം വ​ഴി വ​ന്ന​വ​ര​ല്ല. നെ​ഹ്റു കു​ടും​ബ​ത്തെ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​താ​ണെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു.