വോട്ടിംഗ് പട്ടികയിൽ കൃത്രിമം നടന്നതായി ആരോപിച്ച് രാഹുൽ ഗാന്ധി വീണ്ടും എത്തിയിരുന്നു.ഹരിയാനയിലെ വോട്ടിംഗ് പട്ടികയിൽ 25 ലക്ഷത്തിലധികം വ്യാജ വോട്ടർമാരുണ്ടെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെട്ടത്. ഹരിയാനയിൽ ഒരു ബ്രസീലിയൻ മോഡൽ 22 തവണ വോട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ രാഹുൽ ഗാന്ധി പുറത്തുവിട്ട ചിത്രത്തിന് പിന്നാലെയായി ആളുകളും. നിരവധി പേരാണ് ഈ മോഡലിനെ തിരഞ്ഞ് എത്തിയത്.
ഹരിയാനയിലെ പത്തിലധികം പോളിംഗ് സ്റ്റേഷനുകളിൽ ഈ ഒരേ മുഖം വ്യത്യസ്ത പേരുകളിൽ വോട്ട് ചെയ്തുവെന്നും ഇത് ഒരു സാധാരണ വോട്ടറല്ല. അവര്‍ ഒരു ബ്രസീലിയന്‍ മോഡലാണെന്ന് രാഹുല്‍ അവകാശപ്പെട്ടെങ്കിലും, ഫോട്ടോ എടുത്തത് ഒരു ബ്രസീലിയന്‍ ഫോട്ടോഗ്രാഫറാണെന്നതാണ് സത്യം. ത്തേവൂസ് ഫെരേരോ എന്ന ഫോട്ടോഗ്രാഫറാണ് 2017-ല്‍ ഈ മോഡലിന്റെ ഫോട്ടോ എടുത്തിരിക്കുന്നത്.



