കെഎസ്ആർടിസി വാങ്ങിയ ആധുനിക വോൾവോ സ്ലീപ്പർ ബസിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി മന്ത്രി കെ.ബി ഗണേഷ് കുമാർ. തിരുവല്ലം-കോവളം പാതയിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കിയത്. വോൾവോയുടെ 42 പേർക്ക് യാത്രചെയ്യാവുന്ന ബസാണിത്. 9600 എസ്എൽഎക്സ് ശ്രേണിയിലെ ബസാണ് കോർപ്പറേഷൻ വാങ്ങിയത്. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ബസാണിത്.
തീപിടിത്തം തടയുന്നതിനാവശ്യമായ അഗ്നിശമന നിയന്ത്രണ സംവിധാനങ്ങൾ ഈ മോഡലിലുണ്ട്. പുക ഉയരുന്നത് തിരിച്ചറിഞ്ഞ് അലാറം മുഴക്കാനുള്ള സജ്ജീകരണവും തീ കെടുത്തുന്നതിന് സ്പ്രിങ്ക്ളർ സിസ്റ്റവും ഉണ്ട്. കൂടാതെ ഡ്രൈവർ ഉറങ്ങിയാലോ ശ്രദ്ധ തെറ്റിയാലോ അലാറവും അടിയ്ക്കും. ഡ്രൈവറെ നിരീക്ഷിക്കാൻ ക്യാമറ സിസ്റ്റവും ഉണ്ട്. ഇതിന്റെ ദൃശ്യം കൺട്രോൾ റൂമിൽ ലഭിക്കുകയും ചെയ്യും.



