സീറോമലബാർ സഭാനേതൃത്വം പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപതാ ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ന്യുനപക്ഷവുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന് സഭാനേതൃത്വം പ്രധാനമന്ത്രിയോടു പറഞ്ഞു. ഇതിനെതിരെ നിയമനടപപടികൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. കൂടാതെ, മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും  സഭാനേതൃത്വം പ്രധാനമന്ത്രിക്ക് കത്ത് നൽകി.