കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് സിറ്റി, ഓസ്റ്റിൻ, ടെക്സസ്, നോർത്ത് ഡക്കോട്ടയിലെ ഫാർഗോ എന്നിവിടങ്ങളിൽ നിന്നും തുടങ്ങിയ ഒരു പ്രൊ ലൈഫ് റിലേയിൽ പങ്കെടുത്തത് പതിനായിരക്കണക്കിന് ആളുകളായിരുന്നു. അതും ‘റിമെംബർ ദി അൺ ബോൺ’ എന്ന ടീഷർട്ടും ധരിച്ചുകൊണ്ട് അവർ ഗർഭസ്ഥ ശിശുക്കളുടെ ജീവന്റെ വില വളരെ വലുതാണെന്ന് ലോകത്തോട് മുഴുവനും വിളിച്ചുപറഞ്ഞു. യു. എസിലെ പല ഇടങ്ങളിൽ നിന്നും ആരംഭിച്ച ഈ കൂട്ടയോട്ടം നടന്നത് ഒക്ടോബർ 25 , ശനിയാഴ്ചയായിരുന്നു. കാൻസാസിലായിരുന്നു ഈ റിലേ അവസാനിച്ചത്. ഓരോ ഇടങ്ങളിൽ നിന്നും ഓടി കാൻസാസിലെത്തിയപ്പോഴേയ്ക്കും അതൊരു കുരിശിന്റെ രൂപത്തിൽ ആയിമാറിയിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
‘ലൈഫ് റണ്ണേഴ്‌സ്’ എന്ന പ്രോ-ലൈഫ് ഗ്രൂപ്പ് സംഘടിപ്പിച്ച 5,124 മൈൽ ദൈർഘ്യമുള്ള ‘എ-ക്രോസ് അമേരിക്ക റിലേ’ സെപ്റ്റംബറിൽ രാജ്യത്തെ നാല് നഗരങ്ങളിൽ ആരംഭിച്ച് ഒക്ടോബർ 25 ന് കൻസാസിലെ ബെനഡിക്റ്റൈൻ കോളേജിൽ അവസാനിച്ചു. 50 രാജ്യങ്ങളിലെ ഏകദേശം 4,000 നഗരങ്ങളിലായി 25,000-ത്തിലധികം ‘ടീമർമാർ’ ഉള്ള ലൈഫ് റണ്ണേഴ്‌സിന്റെ, വാർഷിക റിലേ ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനുള്ള അവബോധം വളർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.
ലൈഫ് റണ്ണേഴ്‌സിന്റെ പ്രസിഡണ്ടും സ്ഥാപകനുമായ പാട്രിക് കാസിൽ, പങ്കെടുക്കുന്നവർക്ക് ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു അവബോധം നൽകി. അമേരിക്കയുടെ ചരിത്രത്തിലെ എല്ലാ യുദ്ധ- അപകടങ്ങളേക്കാളും കൂടുതൽ ജീവൻ ഒരു വർഷത്തിൽ ഗർഭഛിദ്രത്തിലൂടെ അപഹരിക്കപ്പെടുന്നു.



