അസമിലെ ടിൻസുകിയ ജില്ലയിൽ നിന്നും കൂട്ടബലാത്സംഗത്തിൻ്റെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ബോർഡുബി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഈ ക്രൂരമായ കുറ്റകൃത്യം നടന്നത്.
പെൺകുട്ടിയെ തേയിലത്തോട്ടത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ നില നില ഗുരുതരമാണെന്നും പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് 2:30 ഓടെ പെൺകുട്ടി സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്.



