തെലുങ്കാന: കന്നഡ സീരിയൽ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മലയാളി യുവാവ് അറസ്റ്റിൽ. വൈറ്റ് ഫീൽഡിൽ താമസിക്കുന്ന നവീൻ ആണ് അന്നപൂർണേശ്വരി പോലീസിന്റെ പിടിയിലായത്.
സമൂഹമാധ്യമങ്ങൾ വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി. നടി നേരിൽവിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ഫോട്ടോകൾ അയച്ച് അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.



