ഭോപ്പാൽ: ഡൽഹിയിൽ നിന്നു ബംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനംഭോപ്പാലിൽ അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്.
ഭോപ്പാൽ രാജ് ഭോജ് വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. 172 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ സുരക്ഷിതമായി ലാൻഡിങ് നടന്നു.
വിമാനത്തിന്റെ കാർഗോ ഹോൾഡിൽ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് എമർജൻസി ലാൻഡിംഗിന് വിട്ടതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.



