സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 89,800 രൂപയാണ് വില. കഴിഞ്ഞ ദിവസം 90,320 രൂപയായിരുന്നു നിരക്ക്. ഒരു ഗ്രാം സ്വര്‍ണത്തിന് 11,225 രൂപയും വിലവരും. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയും, ഒരു പവന് 520 രൂപയുമാണ് കുറഞ്ഞത്. 90,000 രൂപയ്ക്ക് താഴേക്ക് വീണ്ടും സ്വര്‍ണമെത്തിയത് പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.