തമിഴ്നാട് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം കോളജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരും പിടിയിൽ. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ച് വീഴ്ത്തിയാണ് പ്രതികളെ പോലീസ് കീഴ്പ്പെടുത്തിയത്. ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടുന്നത്.
പോലീസ് സംഘം തവസി, കറുപ്പസാമി, കാളീശ്വരൻ എന്നീ പ്രതികളെ ഒരു ക്ഷേത്രത്തിന് സമീപം വളഞ്ഞു. പിന്നാലെ അവർ അരിവാൾ കൊണ്ട് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖറിന്റെ ഇടതു കൈത്തണ്ടയിലും കൈയിലും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാലുകൾക്ക് പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റി.



