കരീബിയനിലെ യുഎസ് പ്രവർത്തനങ്ങളെച്ചൊല്ലി സമീപ ദിവസങ്ങളിൽ സംഘർഷങ്ങൾ ഉയർന്നെണ്ടെങ്കിലും, വെനിസ്വേലയ്ക്കുള്ളിൽ സൈനിക ആക്രമണങ്ങളൊന്നും പരിഗണിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനിസ്വേലയ്ക്കുള്ളിൽ ആക്രമണം നടത്താൻ ട്രംപിന്റെ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ , അദ്ദേഹം സംക്ഷിപ്തമായി ഇല്ല എന്ന് പറയുകയായിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വെനിസ്വേലൻ അതിർത്തിക്ക് സമീപം നിരവധി വ്യോമ, നാവിക നടപടികളിലൂടെ മയക്കുമരുന്ന് കള്ളക്കടത്ത് ബോട്ടുകൾ യുഎസ് നശിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന . വെനിസ്വേലയ്ക്കുള്ളിൽ വാഷിംഗ്ടൺ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇത് ആക്കം കൂട്ടിയിരുന്നു.