പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമാണ് ബിന്നി കൃഷ്ണകുമാർ. ന്ദ്രമുഖി എന്ന സിനിമയ്ക്കുവേണ്ടി വിദ്യാസാഗർ സംഗീതം നൽകിയ രാ രാ സരസക്കു രാ രാ എന്ന ഗാനത്തിലൂടെയാണ് ബിന്നി ജനശ്രദ്ധ നേടുന്നത്. ശിവാങ്കി കൃഷ്ണകുമാറിന്റെ മാതാപിത‍ാക്കളെന്ന ടാ​ഗ് കൂടിയുണ്ട് ഇപ്പോൾ ഇവർക്ക്. തമിഴ് ടെലിവിഷൻ, സിനിമാ രംഗത്ത് സജീവമാണ് ശിവാങ്കി. 

ഇപ്പോഴിതാ  തന്റെ ജനനകഥ പങ്കുവെച്ചിരിക്കുകയാണ് ബിന്നി. മാതാപിതാക്കൾ ഒട്ടും ആ​ഗ്രഹിക്കാതെ ലഭിച്ച കുഞ്ഞാണ് താനെന്നും അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ ​ഗർഭപാത്രത്തിൽ വെച്ച് നശിപ്പിക്കാനായി അമ്മ മരുന്ന് കഴിച്ചിരുന്നുവെന്നും ഗായിക പറയുന്നു. ഫ്ലവേഴ്‌സ് ചാനലിലെ ടോപ്പ് സിംഗറിൽ സംസാരിക്കുകയായിരുന്നു ബിന്നി.