മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സലീമ. നഖക്ഷതങ്ങളിലെ ലക്ഷ്മിയെയും ആരണ്യകം എന്ന സിനിമയിലെ അമ്മിണിയെയും മലയാളികൾക്ക് മറക്കാനാകില്ല. നീണ്ട കാലത്തെ ഇചവേളയ്ക്ക് ശേഷം ആസിഫ് അലി നായകനായ രേഖാചിത്രം എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. മനോജ് കെ ജയന്റെ ഭാര്യയാണ്  ചിത്രത്തിൽ സലീമ എത്തിയത്.  എന്നാൽ നടി ഇപ്പോൾ ക്യാൻസറുമായുള്ള പോരാട്ടത്തിലാണ്.

സലീമയ്ക്ക് മൗത്ത് കാൻസർ സ്ഥിരീകരിച്ചു. ചികിത്സാക്കാൻ കാശില്ലാതെ സഹായം തേടുകയാണ് ഇപ്പോൾ ഉറ്റവരും സുഹൃത്തുക്കളും. അണപ്പല്ലിലെ പ്രശ്നങ്ങളും, മോണയിലെ വേദനയും വലതു കവിളിലെ മുറിവുമൊക്കെയായിട്ടാണ് ദന്ത ഡോക്ടറെ ചെന്നു കണ്ടത്. മുറിവ് കണ്ടപ്പോൾ തന്നെ ഡോക്ടർ ബയോപ്സി ചെയ്യണം എന്നു പറഞ്ഞു. പരിശോധനയിൽ ലിംഫ് നോഡ്സിലും പ്രശ്നം കണ്ടു. ബയോപ്സി റിസൾട്ടി കാർസിനോമ എന്ന ഓറൽ ക്യാൻസറാണെന്ന് കണ്ടെത്തി.