ചെത്തിപ്പുഴ കാഞ്ഞിരത്തിങ്കൽ കുഞ്ഞമ്മയുടെ വീട്ടിലേക്കാണ് വൈകിട്ട് അഞ്ചുമണിയോടെ കാറിടിച്ചു കയറി അപകടം ഉണ്ടായത്. ക്രിസ്തുജ്യോതി സ്കൂളിലെ അധ്യാപികയുടെ കാറാണ് അപകടത്തിനിടയാക്കിയത്ര ണ്ടുവർഷമായി അപകടത്തിൽപ്പെട്ടു കിടപ്പിലായ മകനും മറ്റൊരു മകൻ്റെ കുട്ടിയും വീട്ടിലുണ്ടായിരുന്നു.
ഇവർ മറ്റൊരു മുറിയിൽ ആയതിനാനും അമ്മ മകന് മരുന്നു വാങ്ങിക്കാൻ പോയതിനാലും അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. അടുക്കളയിലെ സാധനങ്ങളും മുറിയുടെ ഭിത്തിയും ഉൾപ്പെടെ തകർന്നിട്ടുണ്ട്. കാർ ഓടിച്ചിരുന്ന അധ്യാപിക നിസാര പരിക്കുകളോടെ രക്ഷപെട്ടു.



