ഇടതു മുന്നണി അധികാരത്തിൽ വന്നശേഷം ശബരിമലയുടെ വിശുദ്ധിയും, പരിപാവനതയും കളങ്കപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്ന് യു.ഡി.എഫ്. പത്തനംതിട്ട ജില്ലാ ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മൻ പ്രസ്ഥാവിച്ചു.ഇടതു മുന്നണി ഭരണത്തിൻ കീഴിൽ 2018 – 19 കാലത്ത് യുവതി പ്രവേശനം നടത്തി അയ്യപ്പഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയ ഇടതു സർക്കാർ, ശ്രീകോവിലിലെ കട്ടളയുടെയും, ദ്വാരപാലക വിഗ്രഹങ്ങളിലെയും സ്വർണ്ണം കവർന്നെടുത്തു കൊണ്ട് ,അത് അയ്യപ്പനു വേണ്ടി സമർപ്പിച്ച വിശ്വാസികളോട് കടുത്ത ക്രൂരതയാണ് കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. പതിനെട്ടാം തീയതി പന്തളത്തു നടത്തുന്ന വിശ്വാസ സംഗമത്തിനു മുന്നോടിയായി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ദേവസ്വം അസിസ്റ്റൻസ് കമ്മിഷണർ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പൻ്റെ പൊന്നും, ദേവാംശമുള്ള ദ്വാരപാലക വിഗ്രഹവും, യോഗദണ്ഡും, രുദ്രാക്ഷമാലയും കവർന്നതും. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമര നിർമ്മാണം, അമ്പലക്കുളത്തിൽ നിർമ്മിച്ചിരിക്കുന്ന ശൗചാലയം എന്നിവയിലുൾപ്പെടെയുള്ള അഴിമതി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ യു.ഡി.എഫ്. കൺവീനർ ലാൽ നന്ദാവനം പറഞ്ഞു. അയ്യപ്പസേവാസംഘം ദേശീയ ജന:സെക്രട്ടറി ഡി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, യുഡിഎഫ് മണ്ഡലം ചെയർമാൻ ഷിബു പുതുക്കേരിൽ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് പി.എം.അനീർ, ആർ.എസ്.പി.നിയോജക മണ്ഡലം സെക്രട്ടറി മധുസൂദനൻ പിള്ള, മുൻ നഗരസഭ അദ്ധ്യക്ഷൻ മാരായ ആർ.ജയകുമാർ, കെ.വി.വർഗ്ഗീസ്, എ.ജി.ജയദേവൻ, സണ്ണി മനയ്ക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ ശ്രീജിത്ത് മുത്തൂർ, സജി എം.മാത്യു, നെബു കോട്ടയ്ക്കൽ, കെ.പി.രഘുകുമാർ, സോമൻ കല്ലേലിൽ, ബിനു വി.ഈപ്പൻ, രാജേഷ് മലയിൽ, റെജി മണലിൽ, ശാന്തകുമാരി ടീച്ചർ, ജയ്സൺ പടിയറ, പി.ജി.രംഗനാഥൻ, ജോസ് പഴയിടം, ഫിലിപ്പ് ജോർജ്ജ്, ബിജു അറ്റ്ലാൻറ, രെൻജി പുത്തൻപറമ്പിൽ, സന്തോഷ് എൻ.എൽ, അമർഷാ, ബിജോയി കിഴക്കൻമുത്തൂർ, ജോമോൻ സി ജേക്കബ്, ബിജു അലക്സ് മാത്യു, വിനോദ് മമ്പലത്ത് എന്നിവർ സംസാരിച്ചു.