ഗാസയിൽ ഹമാസും മറ്റ് സായുധ ഗ്രൂപ്പുകളും തടവിലാക്കിയ ഇസ്രായേലി ബന്ദികൾ തിങ്കളാഴ്ച രാജ്യത്തക്ക് തിരിച്ചു വരുമെന്ന് ട്രംപ്. യുഎസ് പിന്തുണയുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ജീവിച്ചിരിക്കുന്നതും മരിച്ചവരുമായ 48 പേരെ തിങ്കളാഴ്ച തിരിച്ചെത്തിക്കുന്നത്.
ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഏകദേശം 2,000 പലസ്തീൻ തടവുകാർക്ക് പകരം ഹമാസ് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ 48 ഇസ്രായേലി തടവുകാരെയും തിങ്കളാഴ്ച കൈമാറുമെന്നും, അത് വലിയൊരു ആഘോഷമായിരിക്കുമെന്നും ട്രംപ് വെള്ളിയാഴ്ച വൈകുന്നേരം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.
“ആ മൃതദേഹങ്ങളിൽ ചിലത് ഇപ്പോൾ അവർ പുറത്തെടുക്കുന്നുണ്ട്. അവർ ഇപ്പോൾ അതിനുള്ള ശ്രമത്തിലാണ്,” ട്രംപ് പറഞ്ഞു. ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന ജീവിച്ചിരിക്കുന്ന തടവുകാരെക്കുറിച്ചും ട്രംപ് പറഞ്ഞു, “അവർ വളരെ ദുർഘടമായ സ്ഥലങ്ങളിലാണ്, അവരിൽ ചിലർക്ക് മാത്രമേ ബന്ദികൾ എവിടെയാണെന്ന് അറിയൂ”.