വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരത്വ – കുടിയേറ്റ സേവനങ്ങൾ(യുഎസ്സിഐഎസ്) കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യാനോ വഞ്ചിക്കാനോ ശ്രമിക്കുന്ന വിദേശികളെ കണ്ടെത്താനായി കർശനമായ പരിശോധനാ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നു.
യുഎസ് പൗരത്വത്തിനുള്ള അവകാശവാദം ഉന്നയിക്കുന്നവരെയും ഇതിൽ ഉൾപ്പെടുത്തും. കുടിയേറ്റ തട്ടിപ്പുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദേശികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ അവബോധം വർധിപ്പിക്കാനും യുഎസ്സിഐഎസ് ശ്രമിക്കുന്നുണ്ട്.
തെറ്റായ വിവരങ്ങൾ നൽകി കുടിയേറ്റ ആനുകൂല്യങ്ങൾ നേടുന്ന വിദേശികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.