ശ്രീഹരിക്കോട്ട: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഇസ്രൊയുടെ നിര്‍ണായക ഇന്‍റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് (Integrated Air Drop) പൂര്‍ത്തിയായി. ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിൽ വച്ചായിരുന്നു ഐഎസ്ആര്‍ഒയുടെ പരീക്ഷണം. ചീനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ടു. പേടകം കടലിൽ വിജയകരമായി ഇറങ്ങി.
നാല് കിലോമീറ്റർ ഉയരത്തിൽ നിന്ന് ഗഗൻയാൻ ക്രൂ മൊഡ്യൂള്‍ താഴേക്കിട്ടു; ഇന്‍റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് വിജയം, ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു നേട്ടം
