സ്വരാജ് പോൾ (94) അന്തരിച്ചു. യുകെയിലെ ഇന്ത്യൻ വംശജനായ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായിരുന്ന സ്വരാജ് പോൾ (94) അന്തരിച്ചു. ലണ്ടനിൽ വ്യാഴാഴ്‌ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണ സമയത്ത് കുടുംബാംഗങ്ങൾ അടുത്തുണ്ടായിരുന്നു. ബ്രിട്ടൻ പ്രഭു സ്‌ഥാനം നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അരുണ പോൾ.250 കോടി രൂപയുടെ ആസ്‌തിയുള്ള കമ്പനിയാണ് കപാറോ.
യൂറോപ്പ്, നോർത്ത് അമേരിക്ക, ഇന്ത്യ, മിഡിൽ ഈസ്റ്റ് മേഖലകളിൽ കപാറോ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. നിലവിൽ മകൻ ആകാശ് പോൾ കപാറോ ഗ്രൂപ്പിൻ്റെ ഇന്ത്യാ വിഭാഗം നയിക്കുന്നു.



