രാവിലെ 11 മണിയോടെ പിക്കപ്പ് വാനിൽ അരി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ വാഹനം തടഞ്ഞത്. ഇതോടെ പിക്കപ്പ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കുമ്മിൾ സ്വദേശി ഇർഷാദ് ആണ് സബ് ഡിപ്പോയുടെ നടത്തിപ്പുകാരൻ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സപ്ലൈകോ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഡിപ്പോയിൽ പരിശോധനയാരംഭിച്ചു. കയറ്റുഇറക്ക തൊഴിലാളികളെ അറിയിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് അരി പിക്കപ്പിൽ കയറ്റിയത്. ഈ വിവരം പുറത്തായതോടെയാണ് നാട്ടുകാർ സംശയം തോന്നി പരിശോധന നടത്തിയത്.
സബ് ഡിപ്പോയുടെ നടത്തിപ്പുകാരനായ ഇർഷാദും വാഹനം തടയുമ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.