മലപ്പുറം കളപ്പാട്ടുകുന്ന് തോങ്ങോട്‌വീട്ടില്‍ അജയ് (24) ആണ് അറസ്റ്റിലായത്. കാരാട് വടക്കുംപാടം ചെണ്ണയില്‍ വീട്ടില്‍ സുന്ദരനാണ് പരാതി നല്‍കിയത്. മുൻവൈരാഗ്യം തീർക്കാനാണ് കട്ടൻ ചായയില്‍ വിഷം കലർത്തിയതെന്ന് പൊലീസ് പറഞ്ഞു. ടാപ്പിങ് തൊഴിലാളിയായ സുന്ദരൻ പുലർച്ചെ ജോലിക്കു പോകുമ്ബോള്‍ ഫ്ലാസ്കില്‍ കട്ടൻചായ കൊണ്ടുപോകാറുണ്ടായിരുന്നു. ഫ്ലാസ്ക് ബൈക്കില്‍ വെച്ചതിനുശേഷം ഇടക്കിടെ പോയി ചായ കുടിക്കുകയാണ് പതിവ്.
കഴിഞ്ഞ ദിവസം ചായ കുടിച്ചപ്പോള്‍ രുചി വ്യത്യാസം തോന്നി. അതിനുശേഷം സുതാര്യമായ പ്ലാസ്റ്റിക് കുപ്പിയിലാണു കട്ടൻചായ കൊണ്ടുപോയത്. അടുത്ത ദിവസം ചായകുടിച്ചപ്പോഴും രുചിയില്‍ വ്യത്യാസം ഉണ്ടായിരുന്നു. മാത്രമല്ല, നിറത്തിലും വ്യത്യാസം കണ്ടു. തുടർന്ന് സുന്ദരൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.