ഇന്ത്യൻ ടെന്നീസ് മുൻ താരം ലിയാൻഡർ പേസിന്റെ പിതാവ് ഡോ. വെസ് പേസ് (80) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. 

1972-ലെ മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു. സ്‌പോർട്‌സ് മെഡിസിനിൽ സെർട്ടിഫൈഡ് ഡോക്ടറായിരുന്ന വെസ്. കായികരംഗത്തും വൈദ്യശാസ്ത്രത്തിലും കായിക ഭരണരംഗത്തും  ശോഭിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സ്‌പോർട്‌സ് ക്ലബ്ബുകളിലൊന്നായ കൽക്കട്ട ക്രിക്കറ്റ് ആൻഡ് ഫുട്‌ബോൾ ക്ലബിന്റെ പ്രസിഡന്റ് പദവും വഹിച്ചിട്ടുണ്ട്.