അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏകദേശം അഞ്ച് മാസത്തെ സേവനത്തിന് ശേഷം നാല് ബഹിരാകാശയാത്രികര്‍ അടങ്ങുന്ന ഒരു അന്താരാഷ്ട്ര സംഘം ശനിയാഴ്ച ഭൂമിയില്‍ തിരിച്ചെത്തി. സ്പേസ് എക്സ് കാപ്സ്യൂളില്‍ സുരക്ഷിതമായാണ് തിരിച്ചെത്തിയത്.
യുഎസ് ബഹിരാകാശയാത്രികരായ ആന്‍ മക്ക്ലെയിന്, നിക്കോള്‍ അയേഴ്സ്, ജപ്പാനിലെ തകുയ ഒനിഷി, റഷ്യന്‍ ബഹിരാകാശയാത്രികന് കിറില്‍ പെസ്കോവ് എന്നിവരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകം കാലിഫോര്‍ണിയയുടെ തീരത്ത് പ്രാദേശിക സമയം രാവിലെ 8.44 ന് (1534 GMT) താഴേക്ക് പതിച്ചു.