31, 1 തീയതികളില്‍ ചൈനയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങള്‍ പറഞ്ഞു. ഗല്‍വാൻ സംഘർഷത്തിനു ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ചൈന സന്ദർശനമാകുമിത്.

കഴിഞ്ഞ വർഷം ജി20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു രാജ്യങ്ങളും അതിർത്തിയില്‍ സേന പിൻമാറ്റത്തിന് അടക്കം ധാരണയുണ്ടാക്കിയിരുന്നു. ബ്രിക്സ് രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്ബോഴാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നരേന്ദ്ര മോദിയുടെ ഈ നീക്കം.