കർണാടകയിലെ ശ്രീനിവാസ്പൂർ സ്വദേശിനിയും ഹരീഷ് കുമാറിന്റെ ഭാര്യയുമായ പത്മജയാണ് കൊല്ലപ്പെട്ടത്. എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. ഇവർ തമ്മിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. ചൊവ്വാഴ്‌ചയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. പത്മജയെ മർദിച്ച ശേഷം നിലത്തേക്ക് തള്ളിയിട്ട് കഴുത്തിൽ കാൽ വച്ച് ജീവൻ പോകുന്നതുവരെ അമർത്തിപ്പിടിക്കുകയായിരുന്നു. ബൊമ്മനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിട്ടുണ്ട്. ഹരീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്‌തുവരികയാണ്.