ഇസ്രായേലി പ്രതിരോധ സേന യമനിലെ മൂന്ന് തുറമുഖങ്ങള്‍ ആക്രമിച്ചുവെന്ന് ഐഡിഎഫ്. ഇറാന്‍ ഭരണകൂടത്തില്‍ നിന്ന് ആയുധങ്ങള്‍ കൈമാറാന്‍ ഹൂതി സേന തുറമുഖങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയിലായിരുന്നു ആക്രമണം നടന്നത്.  ഐഡിഎഫ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

യമനിലെ ഐഡിഎഫ് ആക്രമണങ്ങളില്‍, 2023 നവംബറില്‍ ഹൂതി സേന പിടിച്ചെടുത്ത ഗാലക്സി ലീഡര്‍ എന്ന കപ്പലും തങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ 1,200 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 250 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഗാലക്സി ലീഡറിന്റെ ക്രൂ 2023 നവംബര്‍ മുതല്‍ 2025 ജനുവരി വരെ ബന്ദികളായിരുന്നു, ഈ വര്‍ഷം ആദ്യം ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അവരെ വിട്ടയച്ചിരുന്നു.