സിറിയയിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണിയുമായി ഇസ്ലാമിക സംഘടനയായ സരായ അൻസാർ അൽ സുന്ന. ജൂൺ 21-ന്, മാർ ഏലിയാസ് പള്ളിയിൽ തിരുക്കർമ്മങ്ങൾക്കിടെ നടന്ന ചാവേർ ആക്രമണത്തിൽ മുപ്പതോളം പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയാണ് ഈ ആക്രമണത്തിന് പിന്നിൽ. തൊട്ടുപിന്നാലെയാണ് സരായ അൻസാർ അൽ സുന്ന എന്ന തീവ്ര ഇസ്ളാമിക ഭീകര സംഘടന ക്രൈസ്തവർക്ക് നേരെ ഭീഷണി മുഴക്കിയിരിക്കുന്നത്.
“നിങ്ങളുടെ പുരുഷന്മാരെ കൊല്ലുകയും, സ്ത്രീകളെ വിധവകളാക്കുകയും, നിങ്ങളുടെ കുട്ടികളെ അനാഥരാക്കുകയും ചെയ്യും. ഇവിടെ ചൊരിയപ്പെടുന്ന നിങ്ങളുടെ രക്തത്താൽ ഞങ്ങളുടെ ദേശത്തെ മണ്ണ് ഞങ്ങൾ നനയ്ക്കുകയും, ചെയ്യുമെന്ന് സത്യം ചെയ്യുന്നു. വരാനിരിക്കുന്നത് കൂടുതൽ കഠിനവും, കൂടുതൽ ഭയാനകവും, കൂടുതൽ കയ്പേറിയതുമാണെന്ന് അറിയുക. നിങ്ങളുടെ രക്തം വെള്ളപ്പൊക്കം പോലെ ഒഴുകും, നിങ്ങൾ എല്ലാവരും തുടച്ചുനീക്കപ്പെടും. മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന സംഭവം നിങ്ങളെ തുടച്ചുനീക്കുന്ന ദുരന്തങ്ങളുടെ പരമ്പരയിലെ ആദ്യ പാഠമാണ്”. ടെലിഗ്രാം ചാനൽ വഴി പുറത്തിറക്കിയ ഭീഷണി സന്ദേശം ഇപ്രകാരമാണ്.