ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദൈനംദിന പ്രഖ്യാപനങ്ങള്‍ കേട്ട് ലോകം ഞെട്ടുകയാണ്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിലാണ് ്ട്രംപിന്റെ പല പ്രഖ്യാപനങ്ങളും. സാക്ഷാല്‍ ട്രംപിന്റെ ദൈനംദിന ഭക്ഷണ ക്രമങ്ങള്‍ കേട്ട് ലോകം ഞെട്ടിയ മട്ടാണ്. ട്രംപിന്റെ ദൈനംദിന ശീലങ്ങള്‍ ഒരു പ്രസിഡന്റിനെക്കുറിച്ചുള്ള പരമ്പരാഗത പ്രതീക്ഷകളെ വെല്ലുവിളിക്കുന്നതാണ്.

എല്ലാത്തിലും സ്വന്തം സ്‌റ്റൈല്‍ പിന്തുടരുന്ന ട്രംപ് ഇക്കാര്യങ്ങളിലും തികച്ചും ഡിഫറന്‍ാണ്. സ്ഥിരമായ വ്യായാമ രീതിയോ ഭക്ഷണക്രമമോ പിന്തുടരാന്‍ ട്രംപിനെ കിട്ടില്ല. പകരം ദിനചര്യയില്‍ ഇടയ്ക്കിടെ ഗോള്‍ഫ് കളിയും ഫാസ്റ്റ് ഫുഡും കാര്‍ബണേറ്റഡ് പാനീയങ്ങളും ഒക്കെ ഉള്‍പ്പെടുന്ന ഭക്ഷണക്രമമാണുള്ളത്.

ട്രംപ് പ്രതിദിനം 12 ക്യാന്‍ കോള ആണ് അകത്താക്കുന്നതത്രേ. ഒപ്പം മക്‌ഡൊണാള്‍ഡ്സിന്റെ ബിഗ് മാക്സ്, കെഎഫ്സി, പിസ്സ എന്നിവയും പതിവാണ്. നന്നായി പാകം ചെയ്ത സ്റ്റീക്ക് അദ്ദേഹം ഇഷ്ടപ്പെടുന്നു. പലപ്പോഴും കെച്ചപ്പ് ചേര്‍ത്താണ് കഴിപ്പ്. പച്ചക്കറികള്‍ പണ്ടേ അദ്ദേഹത്തിന് വെറുപ്പാണ്. സഹായികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും വിവരണങ്ങളും അനുസരിച്ച്, ട്രംപ് പ്രഭാതഭക്ഷണം പലപ്പോഴും സ്‌കിപ്പ് ചെയ്യുകയാണ് പതിവ്. ഉയര്‍ന്ന കലോറി ഭക്ഷണമാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.

ഇതൊക്കെ കഴിച്ചിട്ട് വ്യായാമം ചെയ്യും എന്നു കരുതിയാല്‍ തെറ്റി. വ്യായാമങ്ങള്‍ക്ക് ട്രംപിനെ കിട്ടില്ല. പകരം പ്രചാരണ റാലികളില്‍ നിന്നും പതിവ് ഗോള്‍ഫ് ഗെയിമുകളില്‍ നിന്നുമുള്ള ഊര്‍ജ്ജം എന്ന് തന്റെ ജീവന്‍ ടോണ്‍ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹത്തിന്റെ ശാരീരിക പ്രവര്‍ത്തനത്തിന്റെ പ്രധാന രൂപം ഗോള്‍ഫ് ആണ്, പലപ്പോഴും സ്വന്തം റിസോര്‍ട്ടുകളില്‍ കളിക്കുന്നു. ട്രംപ് അധികാരത്തിലേറിയ ആദ്യത്തെ നാല് വര്‍ഷങ്ങളില്‍ 250 റൗണ്ടുകളില്‍ ലോഗിന്‍ ചെയ്തതായും അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ ഈ പരിശീലനം തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ബൈഡനും ഒബാമയും ആരോഗ്യപരമായ ഭക്ഷണക്രമത്തിനും മിതമായ ഫിറ്റ്‌നസിനും മുന്‍ഗണന നല്‍കി. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ലളിതവും കൂടുതല്‍ സന്തുലിതവുമായ ഭക്ഷണക്രമമാണ് പിന്തുടര്‍ന്നിരുന്നത്. സ്‌പെഷ്യല്‍ കെ സീരിയലും പ്രഭാതഭക്ഷണം, പീനട്ട് ബട്ടര്‍, ജെല്ലി സാന്‍ഡ്വിച്ചുകള്‍, ആപ്പിള്‍, പ്രോട്ടീന്‍ ബാറുകള്‍, പാസ്തയുമൊക്കെ ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. സ്ഥിരമായി ജിമ്മില്‍ പോകുന്ന ആളല്ലെങ്കിലും, നായ്ക്കള്‍ക്കൊപ്പം നടക്കുന്നതും സൈക്കിള്‍ ചവിട്ടുന്നതും അടക്കമുള്ള വ്യായാമങ്ങള്‍ പിന്തുടര്‍ന്നു.

മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഓഫീസിലായിരിക്കുമ്പോഴും അതിനുശേഷവും ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അദ്ദേഹം ദിവസവും വ്യായാമം ചെയ്തു, ബാസ്‌കറ്റ്‌ബോള്‍ കളിച്ചു, പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണക്രമം പിന്തുടര്‍ന്നു. മിഷേല്‍ ഒബാമയുടെ കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ‘ലെറ്റ്‌സ് മൂവ്’ കാമ്പെയ്നിനെ പിന്തുണയ്ക്കുന്നതിനൊപ്പം, ബ്രോക്കോളി, സലാഡുകള്‍, ലീന്‍ പ്രോട്ടീനുകള്‍, ചീസ്ബര്‍ഗര്‍ അല്ലെങ്കില്‍ ബിയര്‍ എന്നിവയും ഒബാമയുടെ ഭക്ഷണത്തില്‍ പലപ്പോഴും ഉള്‍പ്പെട്ടിരുന്നു.

ട്രംപിന്റെ ശൈലി ട്രംപിന്റെ മാത്രം

സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ചുവന്ന മാംസം, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മെറ്റബോളിക് സിന്‍ഡ്രോം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രംപിന്റെ പച്ചക്കറികളുടെ അഭാവവും ജലാംശത്തിനായി ഡയറ്റ് കോക്കിനെ ആശ്രയിക്കുന്നതും പോഷകക്കുറവും ഉയര്‍ന്ന സോഡിയം ഉപഭോഗവും കൂടുതല്‍ ആശങ്കകള്‍ ഉയര്‍ത്തുന്നു.

ട്രംപിന്റെ ദൈനംദിന ഭക്ഷണത്തിന്റെ ഒരു പുനരാവിഷ്‌കാരത്തെ അടിസ്ഥാനമാക്കി, പോഷകാഹാര വിദഗ്ധര്‍ 2018-ല്‍ നടത്തിയ ഒരു വിശകലനം, ക്ഷീണം, തലവേദന, ദഹന പ്രശ്‌നങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അദ്ദേഹത്തിന് ഉണ്ടെന്നാണ്. ഇതിനു വിപരീതമായി, ബൈഡന്റെയും ഒബാമയുടെയും ഭക്ഷണക്രമങ്ങള്‍ ഫെഡറല്‍ ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കൂടുതല്‍ അടുത്തുചേര്‍ന്നു നില്‍ക്കുന്നതാണ്.

ട്രംപിന്റെ ഭക്ഷണശീലങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിഗത ബ്രാന്‍ഡിന്റെ ഭാഗമായി മാറിയിരിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ മധ്യ-അമേരിക്കന്‍ അഭിരുചികളുടെ പ്രതീകമായാണ് അവതരിപ്പിക്കപ്പെടുന്നത്. 2024 ലെ പ്രചാരണ പരിപാടിയില്‍ പെന്‍സില്‍വാനിയ ഡ്രൈവ്-ത്രൂവിലെ സ്റ്റോപ്പില്‍ മക്‌ഡൊണാള്‍ഡ്സില്‍ നടത്തിയ പ്രകടനം അദ്ദേഹത്തിന്റെ ഭക്ഷണ ശൈലിയിലെ ജനപ്രീതി വെളിപ്പെടുത്തുന്നതാണ്.