ഒഡീഷയിലെ പുരിയിലെ ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപം ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മൂന്ന് പേർ മരിച്ചു.സംഭവത്തിൽ 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 4-4.30 ഓടെ വൻ ജനക്കൂട്ടത്തിനിടയിലാണ് സംഭവം.

പുരി ജില്ലാ കളക്ടർ സിദ്ധാർത്ഥ് എസ്. സ്വെയ്ൻ പറയുന്നതനുസരിച്ച്, ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപം ദർശനത്തിനായി നൂറുകണക്കിന് ഭക്തർ തടിച്ചുകൂടിയപ്പോഴാണ് സംഭവം. പെട്ടെന്ന് ജനക്കൂട്ടം ഇരച്ചുകയറി തിക്കിലും തിരക്കിലും പെടുകയായിരുന്നു.

അടിയന്തര സേവനങ്ങൾ വേഗത്തിൽ പ്രവർത്തിച്ചു, പരിക്കേറ്റവരെ പുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്.