ഇറാനെതിരായ യുഎസ് ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ സെക്രട്ടറി ജനറൽ ആൻറോണിയോ ഗുട്ടറെസ്. സംഘർഷം വ്യാപിക്കുന്നത് ആശങ്കാജനകമെന്നും സ്ഥിതി ആപത്കരമെന്നും ഗുട്ടറെസ് അറിയിച്ചു. ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ വളരെയധികം ആശങ്കാകുലനാണെന്നും അമേരിക്കയുടെ നടപടി അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ആൻറോണിയോ ഗുട്ടറെസ് പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ സംഘർഷം നിയന്ത്രണാതീതമാകുമെന്നും ലോക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന രീതിയിൽ മഹാദുരന്തത്തിലേക്ക് ഈ സംഘർഷം മാറുമെന്നും അദ്ദേഹം പറഞ്ഞു. അത് സാധാരണക്കാർക്കും മേഖലയ്ക്കും ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ യുഎൻചാർട്ടറും മറ്റ് അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് അംഗരാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു.കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഇരുകൂട്ടരും ഒഴിവാക്കണം. സൈനിക നടപടിയിലൂടെയല്ല,നയതന്ത്രത്തിലൂടെയാണ് പരിഹാരമുണ്ടാക്കേണ്ടത്.സമാധാനം വീണ്ടെടുക്കാനുള്ള ഏകമാര്‍ഗം അതാണെന്നും അതാണെന്നും ഗുട്ടെറസ് പറഞ്ഞു.