ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതോടെ അടുക്കളയിലെ ടൈല്‍സും കബോര്‍ഡുകളുമടക്കം തകര്‍ന്നു. അടുക്കള ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കാര്യവട്ടം കാമ്ബസിലെ വിദ്യാര്‍ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. കുട്ടികള്‍ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് പുക ഉയരുന്നതു കണ്ടു.

ഇതോടെ ഉടൻ ഇവർ പുറത്തിറങ്ങി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. പുക ഉയര്‍ന്നതിന് പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ഇതോടെ അടുക്കളയിലേക്ക് തീപടര്‍ന്നു. അടുക്കളയിലെ ടൈല്‍സും മറ്റു സാധനങ്ങളുമെല്ലാം തകര്‍ന്നു. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ അണച്ചത്.