വിങ്ങിപ്പൊട്ടി രാഷ്ട്രപതി ദ്രൗപദി മുർമ്മു. പിറന്നാൾ ദിനത്തിൽ കാഴ്ചപരിമിതിയുള്ള കുട്ടികൾ പാടിയ ആശംസ ഗാനം കേട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമ്മു വികാരാധീനയായത്.
കാഴ്ചപരിമിതിയുള്ളവരുടെ ഉന്നമനത്തിനായി ഡെറാഡൂണിൽ സ്ഥാപിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ എംപവർമെൻറ് ഓഫ് പേഴ്സൺസ് വിത്ത് വിഷ്വൽ ഡിസ്എബിലിറ്റീസ് എന്ന സ്ഥാപനത്തിലുള്ളവർക്കൊപ്പമായിരുന്നു 67ാം പിറന്നാൾ ദിനത്തിൽ രാഷ്ട്രപതി. ഇവിടെ നടന്ന പരിപാടിക്കിടെയാണ് ദ്രൗപതി മുർമ്മു വികാരാധീനയായത്. പ്രധാനമന്ത്രിയടക്കമുള്ളവർ രാഷ്ട്രപതിക്ക് പിറന്നാൾ ആശംസകൾ നേർന്നു.