ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാനിയൻ കവി പര്‍ണിയ അബ്ബാസി കൊല്ലപ്പെട്ടു. പര്‍ണിയയ്‌ക്കൊപ്പം മാതാപിതാക്കൾക്കും ഇളയസഹോദരനും ജീവൻ നഷ്ടമായി.

ടെഹ്‌റാനിലെ സത്താര്‍ഖാന്‍ സ്ട്രീറ്റിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ജൂണ്‍ 12-ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാനിയന്‍ യുവ കവിയും ഇഗ്ലീഷ് അധ്യാപികയുമായ പര്‍ണിയ അബ്ബാസിയും കുടുംബവും കൊല്ലപ്പെട്ടത്. 

പര്‍ണിയ അബ്ബാസിയുടെ പിതാവ് പര്‍വിസ് അബ്ബാസി, മാതാവും അധ്യാപികയുമായിരുന്ന മസൂമ ഷഹ്രിയാരി, ഇളയ സഹോദരനും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമായ പര്‍ഹം അബ്ബാസി എന്നിവരാണ് പര്‍ണിയയ്‌ക്കൊപ്പം കൊല്ലപ്പെട്ടത്. ജന്‍ സി കവികളില്‍ ഇറാന്റെ ശബ്ദമായി അറിയപ്പെട്ടിരുന്ന പര്‍ണിയ അബ്ബാസിയുടെ വിഖ്യാത കവിതയായ ‘The Extinguished Star’ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.